സിനിമാ രംഗത്ത് ഇപ്പോൾ വിവാഹങ്ങളുടെ ബഹളമാണ്. നടി ഭാമയുടെ വിവാഹത്തിന് പിന്നാലെ മൂന്ന് വിവാഹങ്ങളാണ് ഒരു ദിവസം തന്നെ നടത്തിയത്. ഇപ്പോഴിതാ മറ്റൊരു താരവിവാഹം കൂടി ഉടന്‍ ഉണ്ടാവുമെന്നാണ് അറിഞ്ഞിരിക്കുന്നത്. തെലുങ്ക് നടന് നിഖില്‍ സിദ്ധാര്‍ഥ് ആണ് ഉടന്‍ വിവാഹിതനാവുന്നത്. വിവാഹനിശ്ചയം കഴിഞ്ഞ കാര്യം നിഖില്‍ തന്നെയാണ് ആരാധകരോട് വ്യക്തമാക്കിയിരിക്കുന്നത്.
ഡോക്ടര്‍ പല്ലവി ശര്‍മ്മയാണ് വധു. എത്രയോ വര്‍ഷങ്ങളായി നിഖിലും പല്ലവിയും പ്രണയത്തിലായിരുന്നു. ശേഷം വീട്ടുകാരുടെ ആശീര്‍വാദത്തോടെയാണ് വിവാഹം നടക്കുക. സമൂഹ മാധ്യമത്തിലൂടെ പല്ലവിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ‘അവള് യെസ് പറഞ്ഞു, ഇനിയാണ് സാഹസിക ജീവിതമെന്ന് ക്യാപ്ഷനോടെയാണ് ഭാവി വധുവിനൊപ്പമുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചത്.
കൂട്ടത്തില്‍ വിവാഹനിശ്ചയത്തിനിടെയുളള ഫോട്ടോയുമുണ്ടായിരുന്നു. തെലുങ്കിലാണ് നിഖില്‍ സിദ്ധാര്‍ഥ് കൂടുതല്‍ അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളികള്‍ക്കും സുപരിചിതനാണ്. തെലുങ്ക് സിനിമയായ ഹൗപ്പി ഡേയ്സിലെ രാജേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് നിഖില്‍ ശ്രദ്ധിക്കപ്പെട്ടത്.
ശേഖര്‍ കമ്മൂല സംവിധാനം ചെയ്ത ഈ ചിത്രം കോളേജിലെ സൗഹൃദങ്ങളെയും പ്രണയത്തെയുമെല്ലാം ആസ്പദമാക്കി ഒരുക്കിയതായിരുന്നു. 2007 ല്‍ പുറത്തിറങ്ങിയ സിനിമ മൊഴി മാറ്റി മലയാളത്തിലും അവതരിപ്പിച്ചിരുന്നു. നിഖിലിനെ മലയാളികള്‍ക്ക് അടുത്തറിയാനുള്ള കാരണവും അതാണ്.