‘ഇഷ്‌ക്കി’ന്റെ ഹിന്ദി റീമേക്കിലൂടെ ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ബോളിവുഡിലേക്ക്

 

ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനെത്തുന്നു. ഷെയ്ന്‍ നിഗം ചിത്രം ഇഷ്‌ക്കിന്റെ ഹിന്ദി റീമേക്കിലൂടെയാണ് താരപുത്രന്റെ അരങ്ങേറ്റം ആരംഭിക്കുന്നത്.

ലോസ് ഏഞ്ചല്‍സിലെ അമേരിക്കന്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ്. എ ഫാമിംഗ് സ്റ്റോറി, എ ഫ്യൂ ഗുഡ് മെന്‍, മെഡിയ, ബോണ്‍ ഓഫ് കണ്ടന്‍ഷന്‍ തുടങ്ങിയ നാടകങ്ങളിലും ജുനൈദ് അരങ്ങേറിയിരുന്നു. നീരജ് പാണ്ഡെ ആണ് ബോളിവുഡ് റീമേക്ക് ചെയുന്നത്.

ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍ എന്നിവര്‍ വേഷമിട്ട ഇഷ്‌ക് നവാഗതനായ അനുരാജ് മനോഹര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. റൊമാന്റിക് ത്രില്ലറായി ഒരുക്കിയ സിനിമ പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും ഒരുപോലെ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!