തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി പ്രയാഗ മാര്ട്ടിന് എത്തിയിരിക്കുന്നു. നടന് നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രത്തിലാണ് പ്രയാഗ നായികയാക്കുവാൻ എത്തുന്നത്. ഐഎഎസ് ഓഫീസറുടെ വേഷത്തില്‍ ആകും പ്രയാഗ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരിക്കുന്നത്.
ബാലകൃഷ്ണ ഡബിള്‍ റോളില്‍ എത്തുന്ന ചിത്രം കൂടിയാണിത്. അഘോരയുടെ വേഷത്തിലും ബാലകൃഷ്ണ അഭിനയിക്കും എന്നും സൂചനകൾ ലഭിക്കുന്നു. അഞ്ജലിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തും. മിര്യാല രവീന്ദര്‍ റെഡ്ഡിയാണ് ചിത്രം ഒരുക്കുന്നത്. റൂളര്‍, എന്‍ടിആര്‍ സിനിമകളുടെ പരാജയത്തിന് ശേഷം ബാലകൃഷ്ണയുടെ പുതിയ ചിത്രമാണിത്.