‘ഇത് എന്റെ ശരീരമാണ്. ആ ശരീരത്തെ കുറിച്ച് എനിക്ക് വിശ്വാസമില്ലെങ്കിൽ അത് എനിക്ക് തന്നെയാണ് മോശം….!

 

യുവ താരനിരയെ അണിയിച്ചൊരുക്കി നജീം കോയ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് കളി. ഈ ഒരു ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനം കവർന്നിരിക്കുന്ന താരമാണ് ഐശ്വര്യ സുരേഷ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഐശ്വര്യക്ക് നിരവധി ആരാധകരാണ് ഉള്ളത്. കഴിഞ്ഞ ദിവസം താരത്തിന്റെ ഒരു ബിക്കിനി ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ലീക്കായ ചിത്രം എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം വൈറലായത്. എന്നാൽ ആ ചിത്രത്തെ കുറിച്ച് താരം മനസ്സ് തുറന്നിരിക്കുകയാണ് ആരാധകർക്ക് മുന്നിൽ.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം പ്രതികരണമറിയിച്ചിരിക്കുന്നത്. ഇത് ലീക്കായൊരു ഫോട്ടോയല്ല. കുറേ നാളുകൾക്ക് മുൻപ് എന്റെ സ്റ്റോറിയിൽ ഞാൻ പങ്ക് വെച്ച ഒരു ഫോട്ടോയാണിത്. ഈ ഫോട്ടോ മോശമാണെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. ഇത് എന്റെ ശരീരമാണ്. ആ ശരീരത്തെ കുറിച്ച് എനിക്ക് വിശ്വാസമില്ലെങ്കിൽ അത് എനിക്ക് തന്നെയാണ് മോശം. താരം സ്റ്റോറിയിൽ കുറിക്കുകയുണ്ടായി .

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!