അര്‍ജ്ജുന്‍ അശോകൻ ചിത്രം ‘വൂള്‍ഫ്’ന്റെ ചിത്രീകരണം തുടങ്ങി

 

ഷാജി അസീസ് സംവിധാനം ചെയ്തനൊരുങ്ങുന്ന പുതിയ ചിത്രമാണ് ‘വൂള്‍ഫ്’. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നു. ജിആര്‍ ഇന്ദുഗോപന്‍ രചന നിര്‍വഹിച്ചിരിക്കുന്ന സിനിമയില്‍ നായകനാകുന്നത് അര്‍ജ്ജുന്‍ അശോകനാണ്. സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. കര്‍ശനമായ കൊറോണ വൈറസ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാകും ചിത്രീകരണം നടത്തുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!