ബോളിവുഡ് താരം ഷാരൂഖ് ഖാന്റെയും നടി കജോളിന്റെയും വെങ്കല പ്രതിമ ലണ്ടനില്‍..!

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെയും നടി കജോളിന്റെയും വെങ്കല പ്രതിമ ലണ്ടനില്‍ സ്ഥാപിക്കാനൊരുങ്ങുന്നു. ലണ്ടനിലെ ലെയ്സെസ്റ്റെര്‍ സ്‌ക്വയറിലാണ് താരങ്ങളുടെ പ്രതിമ സ്ഥാപിക്കുന്നത്. ഹാര്‍ട്ട് ഓഫ് ലണ്ടന്‍ ബിസിനസ് അലയന്‍സിന്റേതാണ് പ്രഖ്യാപനം എത്തിയിരിക്കുന്നത്.

ഷാരൂഖ് ഖാന്‍ കാജോള്‍ ജോഡികളുടെ സൂപ്പര്‍ഹിറ്റ് സിനിമയായിരുന്ന ദില്‍വാലേ ദുല്‍ഹാനിയേ ലേ ജായേങ്കേ പുറത്തിറങ്ങി 25 വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനം എത്തിയിരിക്കുന്നത്. ലണ്ടന്‍ നഗരത്തില്‍ ചിത്രീകരിച്ച സിനിമയിലെ ഒരു രംഗമാകും ലെയ്സെസ്റ്റെര്‍ സ്‌ക്വയറില്‍ പുനരാവിഷ്‌കരിക്കപ്പെടുക എന്നാണ് റിപ്പോര്‍ട്ട് ലഭിക്കുന്നത്.

‘സീന്‍സ് ഇന്‍ ദ സ്‌ക്വയര്‍’ എന്ന മൂവി ട്രയലിന്റെ ഭാഗമായാകും ഷാരൂഖിന്റെയും കാജോളിന്റെയും പ്രതിമയും സ്ഥാപിക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!