യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയായ താരമാണ് അഹാന കൃഷ്ണ. എന്നാൽ ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് ഏറെ വൈറലാകുന്നത്. തന്റെ കുട്ടിക്കാല ചിത്രമാണ് താരം ആരാധകർക്ക് മുന്നിൽ പങ്കുവെച്ചിരിക്കുന്നത്.
”എന്തെങ്കിലും സങ്കടം തോന്നുമ്പോഴെല്ലാം അപ്പോള്‍ തന്നെ ഞാനെന്റെ കുട്ടിക്കാല ചിത്രങ്ങളെടുത്ത് നോക്കും.. എന്നെ ബാധിക്കുന്ന ഏത് പ്രശ്നങ്ങളും അപ്പോള്‍ തന്നെ ഇല്ലാതാവും. മിക്കവാറും മാജിക്ക് പോലെ, എന്റെ മനസ്സ് സന്തോഷകരമായ ഒരിടത്തേക്ക് യാത്ര പോകും,” എന്നാണ് അഹാന ചിത്രം പങ്കുവെച്ച് കുറിച്ചത്.