സ്ത്രീകള്‍ തിളങ്ങി നില്ക്കുമ്പോള് തന്നെ സിനിമകളുടെ ഭാഗമാകുന്നത് അഭിമാനമെന്ന് സാമന്ത പറയുന്നു. മുന്‍പ് സിനിമ പ്രൊജക്ടുകളുടെ പേര് പറയുമ്പോള്‍ നടിമാരെ പറ്റി ആരും പരാമർശിക്കുകയില്ലായിരുന്നു, എന്നാല്‍ അതിന് മാറ്റം വന്നിരിക്കുകയാണ് എന്നും സാമന്ത പറയുകയാണ്.
നടന്മാരുടെ അഭിനയത്തിലും കൂടുതല്‍ നടിമാരുടെ അഭിനയമാണ് താന്‍ ശ്രദ്ധിക്കുന്നത്- സാമന്ത പറഞ്ഞു. ഇഷ്ടമുളള നടി ആരാണെന്നുളള ചോദ്യത്തിന് പാര്‍വ്വതി, സായി പല്ലവി എന്നിവരുടെ പേരാണ് സാമന്ത പറഞ്ഞത്.