‘കടുവാക്കുന്നേല്‍ കുറുവച്ചന്’ വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി

 

മലയാളികളുടെ പ്രിയതാരം നടന്‍ സുരേഷ് ഗോപി നായകനായി എത്തുന്ന ‘കടുവാക്കുന്നേല്‍ കുറുവച്ചന്’ വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി രംഗത്ത് എത്തിയിരിക്കുന്നു. പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ജിനു എബ്രാഹാമാണ് പകര്‍പ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച്‌ കോടതിയെ സമീപിച്ചിരിക്കുന്നത്.

കൂടാതെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ അണിയറ പ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാനാകില്ലെന്ന് ജില്ലാ കോടതിയുടെ ഉത്തരവ് ശരിവച്ച്‌ ഹൈക്കോടതി അറിയിക്കുകയുണ്ടായി. സുരേഷ് ഗോപിയുടെ 250ാമത്തെ ചിത്രമാണിത് . ഈ സിനിമയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു .കൂടാതെ കഴിഞ്ഞമാസം ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തുകയും ചെയ്‌തിരുന്നു. തുടര്‍ന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചത് .

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!