”അന്ന് ഞങ്ങള്‍ കേരളത്തിനായി മുന്നോട്ടു വന്നിരുന്നു…സഹായം അഭ്യര്‍ത്ഥിച്ച് നടന്‍ വിജയ് ദേവരകൊണ്ട

 

പ്രളയത്തില്‍ മുങ്ങിയ തെലങ്കാനയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് നടന്‍ വിജയ് ദേവരകൊണ്ട രംഗത്ത് എത്തിയിരിക്കുന്നു. ശക്തമായ മഴയില്‍ ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളില്‍ ഏറെപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരിക്കുകയാണ്. 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്താണ് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

അന്ന്”ഞങ്ങള്‍ കേരളത്തിനായി മുന്നോട്ടു വന്നിരുന്നു. ഞങ്ങള്‍ ചെന്നൈയ്ക്കായി മുന്നോട്ടു വന്നിരുന്നു, ഞങ്ങള്‍ സൈന്യത്തിനായി മുന്നോട്ടു വന്നിരുന്നു, കോവിഡിനെതിരെയും മുന്നോട്ടു വന്നിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ നാടിനും ജനങ്ങള്‍ക്കും സഹായം വേണം…” എന്നാണ് വിജയ് ദേവരകൊണ്ടയുടെ കുറിപ്പുകൾ എത്തിയിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!