അഞ്ചാം വിവാഹവും പാതിവഴിയിൽ ഉപേക്ഷിച്ച് പമേല ആന്‍റേഴ്സണ്‍, ഒന്നിച്ച് കഴിഞ്ഞത് വെറും 12 ദിവസം

നടിയും പ്ലേ ബോയ് മോഡലുമായ പമേല ആന്‍റേഴ്സണ്‍ വിവാഹിതയായത് ജനുവരി 20നാണ്. ഇത് പമേലയുടെ അഞ്ചാം വിവാഹമായിരുന്നു. മുന്‍ ഹെയര്‍ സ്റ്റൈലിസ്റ്റും ഹോളിവുഡ് നിര്‍മ്മാതാവുമായ ജോണ്‍ പീറ്റേഴ്സാണ് 52-കാരിയായ പമേലയെ വിവാഹം ചെയ്തത്. 12 ദിവസം മാത്രം നീണ്ടുനിന്ന പീറ്റേഴ്സുമൊത്തുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പമേല വ്യക്തമാക്കി. ദ ഹോളിവുഡ് റിപ്പോര്‍ട്ടറും സിഎന്‍എന്നുമാണ് പമേലയുടെ വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്. ”ജീവിതം ഒരു യാത്രയും പ്രണയം ഒരു പ്രക്രിയയുമാണ്. ഈ ആഗോള സത്യം മനസ്സില്‍ വച്ചുകൊണ്ടുതന്നെ ഞങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റിന്‍റെ ഔദ്യോഗിക നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചിരിക്കുന്നു. ” – പമേല പറഞ്ഞു. വിവാഹത്തിന്‍റെ ഓദ്യോഗിക നടപടിക്രമങ്ങള്‍ ഇതുവരെയും പൂര്‍ത്തിയായിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ വ്യക്തമാക്കുന്നത്. പമേല ഇപ്പോൾ സ്വന്തം ദേശമായ കാനഡയിലാണ്. ബാറ്റ്മാന്‍ സിനിമയുടെ നിര്‍മ്മാതാവാണ് 74കാരനായ പീറ്റേഴ്സ്. മലീബുവില്‍ നടന്ന സ്വകാര്യചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. പമേല നേരത്തേ മൂന്ന് പേരെ വിവാഹം ചെയ്തിരുന്നു. ടോമി ലീ, കിഡ് റോക്ക് എന്നിവരെ വിവാഹം ചെയ്ത പമേല, പോക്കര്‍ പ്ലെയര്‍ റിക്കസലോമോനെ രണ്ട് തവണ വിവാഹം ചെയ്തു. അടുത്ത കാലത്തായി ഫ്രഞ്ച് സോക്കര്‍ താരം ആദില്‍ റാമിയുമായി പ്രണയത്തിലായിരുന്നു ഇവര്‍. കൊളമ്പിയ പിക്ച്ചേഴ്സിന്‍റെ സഹ ചെയര്‍മാനായിരുന്നു പീറ്റേഴ്സ്. 1980 ല്‍ പ്ലേ ബോയ് മാന്‍ഷനില്‍ വച്ചാണ് പീറ്റേഴ്സ് ആദ്യമായി പമേലയെ കാണുന്നത്. അധികം വൈകാതെ അദ്ദേഹം പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു. പിന്നീട് വേര്‍പിരിഞ്ഞ ഇരുവരും മുപ്പത് വർഷത്തിന് ശേഷമാണ് വീണ്ടും ഒന്നിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!