”ബിജെപി ഓഫീസിൽ പോയി കയറരുത്…’ മുകേഷ്

 

കൊല്ലം എം.എല്‍.എ മുകേഷിനെ പെരുമ്പറകൊട്ടി ഉണര്‍ത്താന്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തെ വിമര്‍ശിച്ചും യൂത്ത് കോണ്‍​ഗ്രസുകാരെ ഉപദേശിച്ചുമുളള മുകേഷിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ചുർച്ചയാക്കുന്നു..

കുറിപ്പ് വായിക്കാം……

കൊട്ടിക്കോ…. കൊട്ടിക്കോ…
കൊട്ടി കൊട്ടി വഴി തെറ്റി
ബിജെപി ഓഫീസിൽ പോയി കയറരുത്…..
ഇന്നലെ എം എൽ എ ഓഫിസിലേക്ക് കൊല്ലത്തെ ചില യൂത്ത്കോൺഗ്രസ് പ്രവർത്തകർ കൊല്ലത്തു സജീവമായി നിൽക്കുന്ന കോൺഗ്രസ്സ് നേതാക്കന്മാരുടെ അറിവില്ലാതെ രണ്ടു ചെണ്ടയുമായി വാർത്തകളിൽ നിറയുന്നതിനായി പൊറാട്ട് നാടകവുമായി വന്നിരുന്നു എന്നും വഴിക്ക് വെച്ച് പടമെടുത്തു പിരിഞ്ഞു എന്നും അറിയാൻ കഴിഞ്ഞു കഴിഞ്ഞ നാലര വർഷമായി ഒരു പൊതു അവധിയിൽ പോലും അടക്കാതെ രാവിലെ 10 മണിമുതൽ വൈകിട്ടു 5ചിലപ്പോൾ 6 മണിവരെയും പ്രവർത്തിക്കുന്ന ഓഫിസ് ആണ് എന്റെ ഓഫിസ്… സാധാരണ ജനങ്ങളുടെ നിരവധിയായ പ്രശ്നങ്ങൾക്ക് നിരന്തരം പരിഹാരം കാണുവാൻ കഴിഞ്ഞു എന്നുള്ളത് അഭിമാനവും..

മണ്ഡലവുമായി ബന്ധപ്പെട്ട് ഇവിടുത്തെ വികസനവുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഏത് നേതാവുമായി പരസ്യ സംവാദത്തിനു ഞാൻ തയ്യാറാണ് അത് ഏത് കെപിസിസി വൈസ് പ്രസിഡന്റ് ആയാലും സ്വാഗതം….
പിന്നെ ഇപ്പോൾ നടക്കുന്നത് വാവടുക്കുമ്പോൾ ചില ജീവികൾക്ക് അസുഖം വരുന്നത് പോലെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മോഹികൾ പല ഭാഗത്തു നിന്നും വരും നിങ്ങളെ കൊണ്ട് ചുടുചോറ് വാരിക്കാൻ…
പ്രിയ അനുജന്മാരെ നിങ്ങൾ ആരുടേയും ചട്ടുകം ആകരുത് കാരണം ഇനി കേരളത്തിൽ കൂടിയേ നിങ്ങൾ അല്പം ഉള്ളു… മറ്റുള്ളടത്തെല്ലാം അധികാരം മോഹിച്ചു വേരോടെ ബിജെപിയിൽ പോയി നല്ല വെളുത്ത കദറിട്ട് ആരെയെങ്കിലും കാണണം എന്നാഗ്രഹിക്കുമ്പോൾ നിങ്ങളെ എങ്കിലും കാണാമല്ലോ ആ ആഗ്രഹത്തിൽ പറഞ്ഞു പോയതാണ്…..

അതുകൊണ്ട് സൂക്ഷിച്ചു നടക്കുക ബിജെപി വലയുമായി പിറകെ ഉണ്ട്…. നിങ്ങളുടെ വലിയ നേതാക്കന്മാർ എല്ലാം തന്നെ അവരുടെ വലയിൽ ആയി…

എന്ന് ഏറെ സ്നേഹത്തോടെ നിങ്ങളുടെ യും കൂടി സ്വന്തം (എം എൽ എ )എം മുകേഷ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!