നമിത ചലച്ചിത്ര നിര്‍മ്മാണരംഗത്തേക്ക് ചുവടുവയ്ക്കുന്നു..!

 

ഗ്ലാമര്‍ വേഷങ്ങള്‍കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ തെന്നിന്ത്യൻ താരമാണ് നമിത. ഇപ്പോളിതാ താരം ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് ചുവടുവയ്ക്കുകയാണ്. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി നിര്‍മ്മിക്കുന്ന ഈ ചിത്രം ആര്‍ എല്‍ രവി,മാത്യു സ്ക്കറിയ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുകയാണ്.

കൂടാതെ എസ് നാഥ് ഫിലിംസ്,നമിതാസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നമിത,സുബാഷ് എസ് നാഥ്, എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നമിത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാനെത്തുന്നു. പി എസ് ക്യഷ്‌ണ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!