ബിഗ് ബജറ്റില്‍ നിര്‍മ്മിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ബോക്സോഫീസില്‍ വമ്പന്‍ വിപ്ലവം സൃഷ്ടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രമാകും ഇത്. മലയാളത്തിലെ കിടിലനൊരു റിയലിസ്റ്റിക് ചിത്രമായിരിക്കും മരക്കാര്‍ എന്ന് പറയുകയാണ് മോഹന്‍ലാലിപ്പോള്‍. മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്സില്‍ മോഹന്‍ലാല്‍ വിശദീകരിച്ചിരിക്കുകയാണ്. സിനിമയുടെ റിലീസിനെ കുറിച്ച് പ്രിയദര്‍ശനും അഭിപ്രായം രേഖപ്പെടുത്തി.
“കുഞ്ഞാലി മരക്കാര്‍ എനിക്ക് സ്കൂളില്‍ ഒക്കെ പഠിച്ച ഓര്‍മ്മയാണ്. അങ്ങനെ ഒരു സിനിമയും വന്നിട്ടുണ്ട്. സിനിമ ഷൂട്ട് ചെയ്തിട്ട് ഒരു വര്‍ഷമായി. വിഎഫ്എക്സും മ്യൂസിക്കും സൗണ്ടും ഒക്കെയുള്ള പ്രോസസ് നടക്കുകയായിരുന്നു. മരക്കാര്‍ ഒരുപാട് സാധാ്യതകള് ഉപയോഗിച്ച സിനിമയാണ്. അത്രയും വലിയൊരു സിനിമയാണ്, തമാശ ചിത്രമല്ല, മൂന്ന് മണിക്കൂര്‍ ഉള്ള ഇമോഷണല്‍ സിനിമയാണ്.
ഒരു വര്‍ഷമൊക്കെ ഷൂട്ട് ചെയ്യേണ്ടത് നൂറ് ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആ സിനിമ ഇന്ത്യന്‍ നേവിയ്ക്ക് ആണ് സമര്‍പ്പിച്ചിരിക്കുന്നത്. നമ്മുടെ ഒരു പക്ഷേ ആദ്യത്തെ നേവല്‍ കമാന്‍ഡര്‍ ആയിരുന്നു കുഞ്ഞാലി മരക്കാര്‍. തീര്‍ച്ചയായും ദേശസ്നേഹം എന്ന് പറയുന്ന പാട്രിയോട്ടിസം ആ സിനിമയില്‍ കാണാം. ഒരു പക്ഷേ ചരിത്രത്തില്‍ നിന്ന് കുറച്ചൊക്കെ മാറി സഞ്ചരിച്ചിട്ടുണ്ടാകാം. കുഞ്ഞാലി മരക്കാര്‍ ലയണ്‍ ഓഫ് ദ അറേബ്യന്‍ സീ ആയി മാറട്ടെ”.
മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാലും ചിത്രത്തിലുണ്ട്. കുഞ്ഞാലി മരക്കാരുടെ കുട്ടിക്കാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. അര്ജുന്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരും സിനിമയിലുണ്ട്. തിരുനാവുക്കരശ് ആണ് ഛായാഗ്രഹണം.
നാല് ഭാഷകളിലായി പുറത്ത് വരുന്ന സിനിമ ചരിത്രത്തെ പൂര്‍ണമായി ആശ്രയിച്ചതാവില്ലെന്നും എന്റര്‍ടെയിനറായിരിക്കുമെന്നും സംവിധായകന് പ്രിയദര്ശന് പറയുന്നു. ദ ക്യൂ ഇന്റര്‍വ്യൂ സീരിസ് ആയ മാസ്റ്റര്‍ ടോക്കിലാണ് അദ്ദേഹം മരക്കാരിനെ കുറിച്ച് സംസാരിച്ചത്. കേരളത്തിന് പുറത്തും ജിസിസി-യൂറോപ്പ് കേന്ദ്രങ്ങളിലുമെല്ലാം ഒരേ ദിനത്തില്‍ തന്നെ സിനിമ റിലീസ് ചെയ്യാനാണ് ആലോചന. ഒരു മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് സിനിമയുടെ ഗള്‍ഫ് വിതരണാവകാശം വിറ്റ് പോയത്. 2019 മാര്‍ച്ച് 28ന് റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ 200 കോടി രൂപയാണ് ഗ്ലോബല്‍ കളക്ഷന്‍ നേടിയതെങ്കില്‍ 500 കോടി രൂപയുടെ ബിസിനസ് ആണ് മരക്കാര്‍ ലക്ഷ്യമിടുന്നത്.