‘കൊണ്ടു നടന്നതും നീയേ ചാപ്പാ.. കൊണ്ടുനടന്നു കൊല്ലിച്ചതും നീയേ ചാപ്പാ..എന്ന അവസ്ഥയാണ്.. കുറിപ്പ് വൈറൽ

 

 

അപവാദ പ്രചരണത്തിൽ മനം നൊന്ത് കഴിഞ്ഞ ദിവസമായിരുന്നു ട്രാൻസ്‌ജെൻഡർ യുവതി സജന ഷാജി ജീവനൊടുക്കാൻ ശ്രമം നടത്തിയത്. ഇപ്പോൾ ആ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ബിനീഷ് ബാസ്റ്റിൻ .

കുറിപ്പിന്റെ പൂർണ്ണ രൂപം വായിക്കാം…

കൊണ്ടു നടന്നതും നീയേ ചാപ്പാ.. കൊണ്ടുനടന്നു കൊല്ലിച്ചതും നീയേ ചാപ്പാ.. എന്ന അവസ്ഥയാണ് .സജന ഷാജിയുടെ ആത്മഹത്യ ശ്രമം കണ്ടപ്പോൾ എനിക്ക് തോന്നിയത്. മറ്റൊന്നുമല്ല. കൂടെയുള്ള ആളുകൾ ഒറ്റുകാർ ആയാൽ മറ്റൊന്നും ചെയ്യാൻ കഴിയില്ലല്ലോ. സജന ഷാജിയുടെ ഫോൺ സംഭാഷണം ഞാൻ നാലാവർത്തി തുടർച്ചയായി കേട്ടു. എനിക്ക് അതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് തനിക്ക് സഹായം ലഭിക്കുമ്പോൾ കൂടെയുള്ള ആളെയും സഹായിക്കാം എന്ന് പറയുന്ന ആളുടെ വാക്കുകൾ മാത്രമാണ് .അത് തെറ്റായി വ്യാഖ്യാനിച്ചതാണോ, അതോ മറ്റാരെങ്കിലും ബോധപൂർവ്വം തെറ്റായി വ്യാഖ്യാനിപ്പിച്ചതോ.

അങ്ങനെയാണെങ്കിൽ അതല്ലേ നമ്മൾ കാണേണ്ടത്. മാത്രമല്ല സജന ഷാജി പറയുന്നത്, തന്നെ സഹായിക്കാനെന്ന വ്യാജേന ചില നന്മ മരങ്ങൾ എത്തി അവരെ കൊള്ളയടിക്കാർ ശ്രമിച്ചു എന്നാണ് എങ്കിൽ അവരേയും തുറന്നു കാട്ടേണ്ടതല്ലെ.. സജന ഷാജി ശരിയാണോ തെറ്റാണോ എന്നുള്ള ചർച്ച അവിടെ നിൽക്കട്ടെ.. പക്ഷേ അവരെ ഈ ഗതിയിൽ എത്തിച്ചതിന് പിന്നിൽ ആരുടെയൊക്കെയോ പങ്കില്ലേ. അത്തരക്കാരെ യും പുറത്തു കൊണ്ട് വരേണ്ടതല്ലേ. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയുടെ പേരിൽ എന്നും ലാഭങ്ങൾ നേടിയിട്ടുള്ള ചിലരാണ് ഇതിന് പിന്നില്ലെന്ന് സജന ഷാജിയുടെ സുഹൃത്തുക്കൾ പറയുന്നു. ഉന്നതങ്ങളിൽ എത്തുമ്പോൾ കൂടെയുള്ളവർ ആരും ഉയരരുതെന്ന മാനസികാവസ്ഥ ഉണ്ടല്ലോ അതും ഒരു തരം അസുഖമാണ്. അത്തരക്കാരും ചോദ്യം ചെയ്യപ്പെടേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!