സിനിമാ നിര്‍മ്മാണ രംഗത്തേയ്ക്ക് മംമ്ത മോഹന്‍ദാസ്

 

പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറിയ നടിയാണ് മംമ്ത മോഹന്‍ദാസ്. പിന്നണിഗായികയായും തിളങ്ങിയ താരം സ്വന്തമായി സിനിമാ നിര്‍മ്മാണ കമ്പനിയുമായി രംഗത്ത് വന്നിരിക്കുന്നു. മംമ്തയും സുഹൃത്ത് നോയല്‍ ബെനും ചേര്‍ന്നാണ് മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന പുതിയ പ്രൊഡക്ഷന്‍ ഹൗസിനു തുടക്കം ആരംഭിച്ചിരിക്കുകയാണ്.

എന്റെ ആദ്യ നിർമാണ സംരംഭം ആരംഭിച്ച വാർത്ത നിങ്ങളോട് പങ്കിടുന്നതിൽ സന്തോഷമുണ്ട്. ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്. നിങ്ങളുടെ അനുഗ്രഹവും പിന്തുണയും ആവശ്യമാണ്. എന്റെ കുടുംബത്തിനും എന്റെ നിർമ്മാണ പങ്കാളിയായ നോയൽ ബെന്നിനും ഉറ്റസുഹൃത്തുക്കൾക്കും എന്നെ വിശ്വസിക്കുകയും ഈ നിമിഷം ജീവസുറ്റതാക്കാൻ എന്നെ സഹായിക്കുകയും ചെയ്ത എല്ലാവരോടും ഞാൻ നന്ദി പറയുന്നു. വിശദാംശങ്ങൾ പിന്നാലെ.’ മംമ്ത ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!