വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി

 

ചെന്നൈ : തമിഴ് നടൻ വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി ഉയർത്തിയിരിക്കുന്നു. ഋത്വിക് എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഭീഷണി എത്തിയിരിക്കുന്നത്.

മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്‌പദമാക്കിയൊരുക്കുന്ന 800 എന്ന സിനിമയില്‍ നിന്നും താരം പിന്മാറിയതിന് പിന്നാലെയാണ് ഭീഷണി ഉയർന്നത്. ശ്രീലങ്കയിലെ തമിഴര്‍ അനുഭവിക്കുന്ന ദുഷ്‌കരമായ ജീവിതം വിജയ് സേതുപതി മനസിലാക്കാന്‍ അയാളുടെ മകളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി.

നേരത്തെ, ക്രിക്കറ്റ് താരം ധോണിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണിയുയര്‍ത്തിയ ആളെ പൊലീസ് പിടികൂടിയിരുന്നു . ഗായിക ചിന്‍മയി അക്കൗണ്ടിനെക്കുറിച്ച്‌ പൊലീസിന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!