അക്ഷയ് കുമാർ ചിത്രം ലക്ഷ്മി ബോംബിനെതിരെ പരാതി നല്‍കി ഹിന്ദുസേന

 

ഹിന്ദു ദേവതയെ അപമാനിച്ചു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ ലക്ഷ്മി ബോംബിനെതിരെ കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‍ദേകറിന് പരാതി നൽകിയിരിക്കുന്നു. ചിത്രത്തിനെതിരെ ഹിന്ദു ജനജാഗ്രതിക്ക് പിന്നാലെ ഹിന്ദുസേനയും പരാതിയുമായി രംഗത്ത് എത്തുകയുണ്ടായി. കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‍ദേകറിന് പരാതി നൽകിയിരിക്കുകയാണ്.

2011ല്‍ പുറത്തിറങ്ങിയ കാഞ്ചന എന്ന തമിഴ് സിനിമയുടെ റീമെയ്ക്ക് ആണ് ലക്ഷ്മി ബോംബ് എന്ന ചിത്രം. രാഘവ ലോറന്‍സ് ആണ് ചിത്രം സംവിധാനം ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പ്രകാശ് ജാവ്ദേകറിന് അയച്ച പരാതിയില്‍ ഹിന്ദുസേന പറയുന്നു. ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ കഥാപാത്രത്തിന്‍റെ പേര് ആസിഫ്. നായിക കിയാര അദ്വാനിയുടെ പേര് പ്രിയ. ഇതൊന്നും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഹിന്ദുസേന പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!