ബോളിവുഡ് താരം കങ്കണ റണാവത്തിനും സഹോദരിക്കും പോലീസ് സമന്‍സയച്ചു

 

മുംബൈ : രാജ്യദ്രോഹക്കേസില്‍ ബോളിവുഡ് താരം കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കും മുംബൈ പോലീസ് സമന്‍സയച്ച് അയക്കുകയുണ്ടായി. ഈ മാസം 26, 27 തീയതികളില്‍ ഇരുവരും ചോദ്യംചെയ്യലിന് ഹാജരാക്കേണ്ടത് .

നടി കങ്കണ ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയ വിഭജനമുണ്ടാക്കാനും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഒരു കാസ്റ്റിങ് ഡയറക്ടര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് നിർദേശിക്കുകയായിരുന്നു ഉണ്ടായത്.

സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകളുടെ പേരില്‍ നടി കങ്കണയും മഹാരാഷ്ട്രയിലെ ഭരണ കക്ഷിയായ ശിവസേനയും തമ്മില്‍ നേരത്തെ കലഹിച്ചിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!