ബോളീവുഡ് താരം സഞ്ജയ് ദത്ത് അര്‍ബുദ ബാധയിൽ നിന്നും മുക്തി

 

മുംബൈ: പ്രമുഖ ബോളീവുഡ് താരം സഞ്ജയ് ദത്ത് അര്‍ബുദ ബാധയിൽ നിന്നും രോഗ മുക്തനായി. ശ്വാസകോശത്തിലെ അര്‍ബുദബാധയെ തുടര്‍ന്ന് അദ്ദേഹം ആഗസ്റ്റ് മാസം മുതൽ ചികിത്സയിലായിരുന്നു ഉണ്ടായിരുന്നു. സഞ്ജയ് ദത്ത് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും പിന്തുണയ്ക്കുകയും ചെയ്തവര്‍ക്ക് സഞ്ജയ് ദത്ത് നന്ദി പറഞ്ഞു. ഇരട്ടക്കുട്ടികളായ ഷഹ്‌റാന്റെയും ഇഖ്‌റയുടേയും 10-ാം പിറന്നാൾ ദിനത്തിലാണ് താരം രോഗമുക്തനായത്. ആഗസ്റ്റിലാണ് സഞ്ജയ് ദത്ത് അർബുദ ബാധിതനാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. രോഗത്തെ തുടർന്ന് സിനിമയില്‍ നിന്ന് തത്ക്കാലം അവധിയെടുക്കുകയാണെന്ന് സഞ്ജയ് ദത്ത് തൻ്റെ ആരാധകരെ അറിയിക്കുകയുണ്ടായി.

അർബുദത്തിൽ നിന്നും മുക്തനായതോടെ വീണ്ടും സിനിമ മേഖലയിൽ സജീവമായി തിരിച്ചു വരാനൊരുങ്ങുകയാണ് സഞ്ജയ് ദത്ത്. കെജിഎഫിന്റെ രണ്ടാം ഭാഗത്തില്‍ വില്ലന്‍ റോളിലെത്തുന്ന സഞ്ജയ് ദത്തിൻ്റെ പ്രകടനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!