ഫഹദ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നു സംവിധായകൻ.!

 

ഫഹദ് ഫാസിലിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യാനൊരുങ്ങുന്നു ചിത്രമാണ് ‘പാട്ട്’. ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിലെ സംഗീതം തയ്യാറാക്കുന്നതും അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ്.

യുജിഎം എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കാൻ എത്തുന്നത്. സിനിമയിലെ മറ്റ് അഭിനേതാക്കാളെ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. സീ യു സൂൺ ആണ് ഏറ്റവുമൊടുവിൽ പ്രേക്ഷകർക്കായി ഒരുക്കിയ ഫഹദ് ചിത്രം.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!