തനിക്ക് ഉച്ചയൂണുമായെത്തിയ മോഹനയെയും വിജയനെയും ആശംസി ച്ച് മോഹൻലാൽ

യാത്രകൾ നടത്തി ശ്രദ്ധിക്കപ്പെട്ട ദമ്പതികളാണ് കൊച്ചിയിലെ ശ്രീബാലാജി കോഫീഹൗസ് ഉടമകളായ വിജയനും മോഹനയും. യാത്ര ചെയ്യാൻ പ്രായം ഒരു പ്രശ്നമേയല്ലെന്ന് ഇവർ തങ്ങളുടെ ജീവിതം കൊണ്ട് തെളിയിച്ചു. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇപ്പോൾ ഇവർ വാർത്തകളിൽ ഇടം പിടിക്കുന്നത്. തനിക്ക് ഉച്ചയൂണുമായെത്തിയ മോഹനയെയും വിജയനെയും ചേർത്തു പിടിച്ചു നിൽക്കുന്ന ചിത്രം മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. അദ്ദേഹത്തിന്റെ തേവരയിലെ വീട്ടിലെത്തിയാണ് ഇവർ ഭക്ഷണം നടത്തിയത്.

ഇവര്‍ നമുക്ക് പ്രചോദനമാണെന്ന് പറഞ്ഞുകൊണ്ടാണ് ലാൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ”എല്ലാ പരിമിതികളേയും എതിരിട്ടാണ് വിജയന്‍-മോഹന ദമ്പതികള്‍ 25 രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത്. കൊച്ചിയിലെ ഗാന്ധി നഗറിലെ പ്രശസ്തമായ ശ്രീ ബാലാജി കോഫി ഹൗസ് നടത്തുകയാണ് ഇവര്‍. ഇരുവര്‍ക്കുമൊപ്പം എന്റെ വീട്ടില്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അനുഗ്രഹീതനാണ്. എനിക്കായി ഭക്ഷണം തയ്യാറാക്കി കൊണ്ടുവന്നതും അഭിനന്ദനമർഹിക്കുന്നു. എല്ലാവർക്കും പ്രചോദനമാണ് ഇവർ.” മോഹൻലാൽ കുറിച്ചു.

ചായക്കടയിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ നിന്നാണ് ഇവർ ലോകരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള പണം കണ്ടെത്തുന്നത്. എന്നും അതിനായുള്ള തുക ഇവർ മാറ്റിവക്കും. തുക തികയാതെ വന്നാൽ ലോണെടുക്കും. യാത്ര ചെയ്ത് തിരികെയെത്തിയതിന് ശേഷം ജോലി ചെയ്ത് ആ ലോൺ തിരികെ അടക്കും. ഇതുവരെ 25 രാജ്യങ്ങളാണ് ഇവർ സന്ദർശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!