‘എന്റെ ജീവിതത്തില്‍ ഞാന്‍ തോറ്റു…എന്റെ ഭര്‍ത്താവ് എന്നെ തോല്‍പ്പിച്ചു..’ ബിഗ് ബോസ് താരത്തിന്റെ കുറിപ്പ് വൈറൽ

ബിഗ് ബോസ് സീസണിലൂടെ മലയാളികളുടെ ഇടയിൽ ഏറെ സുപരിചതയായ താരമാണ് ദയ അശ്വതി. ഇപ്പോളിതാ താരം സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ് ചർച്ചയാക്കുന്നത്. എന്റെ ജീവിതത്തില്‍ ഞാന്‍ തോറ്റു എന്ന് പറഞ്ഞുകൊണ്ടാണ് ദയയുടെ കുറിപ്പ് തുടങ്ങുന്നത്.

കുറിപ്പ് വായിക്കാം…;

എന്റെ ജീവിതത്തില്‍ ഞാന്‍ തോറ്റു…എന്റെ ഭര്‍ത്താവ് എന്നെ തോല്‍പ്പിച്ചു.

ഞാന്‍ തോറ്റ് കൊടുത്തത് എന്റെ മക്കളുടെ വിജയത്തിന് വേണ്ടി എന്റെ ഭര്‍ത്താവിന്റെ വിജയത്തിന് വേണ്ടി മാത്രം. അത്രമേല്‍ ഞാന്‍ സ്‌നേഹിച്ചു. വിട്ടുകൊടുക്കാനെ ഞാന്‍ പഠിച്ചൊള്ളു. ഒന്നും പിടിച്ചു വാങ്ങാന്‍ എനിക്കറിയില്ല. ഒരു ടിവി ഷോയില്‍ പോയി അവിടേയും ഞാന്‍ എല്ലാവരേയും സ്‌നേഹിച്ചു പോയി.

അവിടേയും ഞാന്‍ തോറ്റു…ജനങ്ങളുമുന്നില്‍ വിവരം പോലും ഇല്ലാത്ത ഒരു കോമാളിയായി എല്ലാരും എന്നെ കണ്ടു തോറ്റു…. ഞാന്‍ ശരിക്കും തോറ്റു… പലതവണ പല രീതിയില്‍ പലരില്‍ നിന്നും പറ്റിക്കപ്പെട്ടും എനിക്ക് മനസിലാവുന്നില്ലല്ലോ ഈശ്വരാ…ആര്‍ക്കും ശല്യമാവാതെ എങ്ങോട്ടെങ്കിലും പോവണം….
ഒറ്റക്ക് ഒരു യാത്ര…. ആരും പറ്റിക്കപെടാത്ത ഒരു സ്ഥലത്തേക്ക്…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!