‘മമ്മൂട്ടി ആ വേഷം ചെയ്തതിനു ഏറെ നന്ദിയുണ്ട് എന്നും സാധാരണ സൂപ്പർ താരങ്ങൾ അത്തരം ചിത്രങ്ങളിൽ അഭിനയിക്കാറില്ല…നയൻസ്

 

മമ്മൂട്ടിയും നയൻതാരയും ഭർത്താവും ഭാര്യയും ആയി ഒന്നിച്ചു അഭിനയിച്ച ഒരു ത്രില്ലർ സിനിമയാണ് ‘പുതിയ നിയമം’. നയൻതാര അവതരിപ്പിച്ച വാസുകി എന്നു പേരുള്ള കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്. ഇതിലെ ഗംഭീര പ്രകടനത്തിന് ഒട്ടേറെ അവാർഡുകളും നയൻതാരയെ ആ സമയത്തു തേടിയെത്തിയിരുന്നു. നയൻതാര അതിന് നന്ദി പറയുന്നത് തന്റെ കൂടെയഭിനയിച്ച മമ്മൂട്ടിയോടാണ്.

മമ്മൂട്ടി ആ വേഷം ചെയ്തതിനു ഏറെ നന്ദിയുണ്ട് എന്നും സാധാരണ സൂപ്പർ താരങ്ങൾ അത്തരം ചിത്രങ്ങളിൽ അഭിനയിക്കാറില്ല. ഒരു സ്ത്രീ കേന്ദ്രീകൃത, നായികാ പ്രാധാന്യമുള്ള കമർഷ്യൽ ചിത്രത്തിലാണ് മമ്മൂട്ടി പരാതിയൊന്നും കൂടാതെ അഭിനയിച്ചത് എന്നും അത്കൊണ്ട് തനിക്കു ഈ അംഗീകാരം ലഭിച്ചതിൽ അദ്ദേഹത്തോടും നന്ദിയുണ്ട്. ഒരു അവാർഡ് ദാന ചടങ്ങിനിടെ വേദിയിൽ വെച്ചാണ് നയൻതാര ഇതു പറയുന്നത്. തന്റെ സൂപ്പർ താര പദവി നോക്കാതെ നല്ല സിനിമകൾ ചെയ്യാനാണ് മമ്മൂട്ടി ശ്രമിക്കുന്നതെന്നതിനു ഇത് ഒരുദാഹരണമാണെന്നാണ് മമ്മൂട്ടി ആരാധകർ നയൻതാരയുടെ വാക്കുകൾ പറയുന്നു. .

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!