നടി മേഘ്ന രാജ് ആൺകുഞ്ഞിന് ജന്മം നൽകി

 

നടി മേഘ്ന രാജ് ആൺകുഞ്ഞിന് ജന്മം നൽകി. വ്യാഴാഴ്ച രാവിലെ ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം നടന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഇക്കഴിഞ്ഞ ജൂൺ ഏഴിന് ഹൃദയാഘാതത്തെ തുടർന്ന് മേഘ്നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ അന്തരിച്ചു. കുഞ്ഞിനായിട്ടുള്ള കാത്തിരിപ്പിനിടെയായിരുന്നു ചിരഞ്ജീവിയുടെ അകാല വിയോ​ഗം ഉണ്ടായത്.

ചിരഞ്ജീവിയുടെ മാതാപിതാക്കൾക്കൊപ്പമാണ് മേഘ്ന ഇപ്പോൾ താമസിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് മേഘ്നയ്ക്ക് സർപ്രൈസൊരുക്കി ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവ ബേബി ഷവർ പാർട്ടിയും ഒരുക്കിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. പ്രിയ ചിരുവിന്റെ അഭാവം ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിനത്തിൽ ഉണ്ടാവാതിരിക്കാൻ അദ്ദേഹത്തിന്റെ ജീവൻ തുടിക്കുന്ന വലിയ കട്ടൗട്ടും വേദിയിൽ സ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!