കിടിലൻ ലുക്കിൽ അനു ഇമ്മാനുവൽ

 

‘ആക്ഷൻ ഹീറോ ബിജു’ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തുകയും മലയാളികളുടെ മനസ് കീഴടക്കിയ താരവുമാണ് അനു ഇമ്മാനുവൽ. മലയാളത്തിൽ നിന്നും തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറിയ അനു ഇമ്മാനുവലിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. അതിസുന്ദരിയായാണ് അനു ചിത്രങ്ങളിൽ ഉള്ളത്. ‘സ്വപ്നസഞ്ചാരി’ എന്ന ചിത്രത്തിൽ ജയറാമിന്റെ മകളായി വേഷമിട്ടാണ് മലയാള സിനിമയിലേക്കുള്ള അനുവിന്റെ അരങ്ങേറ്റം. പിന്നീട് ‘ആക്ഷൻ ഹീറോ ബിജു’വിലൂടെയാണ് അനു നായികയായി മാറുകയും ചെയ്‌തു. മിഷ്‌കിൻ സംവിധാനം ചെയ്ത വിശാൽ ചിത്രം ‘തുപ്പരിവാളനി’ലൂടെയായിരുന്നു തമിഴ് അരങ്ങേറ്റം കുറിച്ചത്.

എന്നാൽ തമിഴിനേക്കാളും ശ്രദ്ധിക്കപ്പെട്ടത് അനു അഭിനയിച്ച തെലുങ്ക് ചിത്രങ്ങളാണ്. നാനി നായകനായ ‘മജ്നു’ ആയിരുന്നു അനുവിന്റെ ആദ്യ തെലുങ്ക് ചിത്രം എന്നത്. തുടർന്ന്, സൂപ്പർതാരങ്ങളായ പവൻ കല്യാണിനൊപ്പം ‘അജ്ഞാതവാസി’, അല്ലു അർജ്ജുനൊപ്പം ‘നാ പേരു സൂര്യ നാ ഇല്ലൂ ഇന്ത്യ’, നാഗ ചൈതന്യക്കൊപ്പം ‘ഷൈലജ റെഡ്ഡി അല്ലുഡു’ തുടങ്ങിയ ചിത്രങ്ങളിലും അനു നായികയായി എത്തിയിരുന്നു. ശിവകാർത്തികേയനൊപ്പം അഭിനയിച്ച ‘നമ്മ വീട്ടു പിള്ളൈ’ എന്ന തമിഴ് ചിത്രത്തിലാണ് ഒടുവിൽ അനു അഭിനയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!