ജോജു ജോര്‍ജിന് പിറന്നാളാശംസകളുമായി കുഞ്ചാക്കോ ബോബന് എത്തിയിരിക്കുന്നു. മലയാളം സിനിമാ മേഖലയില്‍ തന്റേതായ മുദ്ര സൃഷ്ടിച്ച വ്യക്തിക്ക് പിറന്നാളാശംസകള്‍ എന്നായിരുന്നു കുഞ്ചാക്കോ ബോബന് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മകനൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
‘മലയാളം സിനിമാ മേഖലയില്‍ തന്റേതായ മുദ്രപതിപ്പിച്ച, ഇപ്പോള്‍ മറ്റ് ഭാഷകളിലും ഇതാവര്‍ത്തിക്കാന്‍ ഒരുങ്ങുന്ന വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍. പിന്നെ, നായാട്ടിലെ മണിയന് പൊലീസ് നിങ്ങളുടെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’, കുഞ്ചാക്കോ ബോബന് കുറിച്ചു.