‘ഇന്നേക്ക് 15വര്‍ഷം.. ഞങ്ങളുടെ യാത്ര മുന്നോട്ട് പോകുകയാണ്.. കുറിപ്പ് വൈറൽ

 

ബിഗ് ബോസി’ലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായിമാറിയ ഒരു താരമാണ് മഞ്ജു സുനിച്ചന്‍. ഇപ്പോളിതാ വിവാഹവാര്‍ഷിക ദിനത്തില്‍ മഞ്ജു സുനിച്ചന്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് തരംഗമായിരിക്കുകയാണ്. തന്റെ കുടുംബത്തെ കുറിച്ച് പലതവണ വ്യാജവാര്‍ത്തകള്‍ ഉണ്ടായിട്ടുണ്ടെന്നും, ഇതൊന്നും കാര്യമാക്കാതെ തങ്ങള്‍ മുന്നോട്ട് പോവുകയാണെന്നും മഞ്ജു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുകയാണ്.

ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം :

ഇന്ന് ഞങ്ങളുടെ wedding anniversary ആണ്. ഇതിനിടയില്‍ തന്നെ പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്‌സ് ചെയ്യിപ്പിച്ചു.. സുനിച്ചനെ ആത്മഹത്യ ചെയ്യിപ്പിച്ചു.. പക്ഷെ ഇതൊന്നും ഞങ്ങള്‍ അറിഞ്ഞില്ല..

ഇന്നേക്ക് 15വര്‍ഷം.. ഞങ്ങളുടെ യാത്ര മുന്നോട്ട് പോകുകയാണ്.. സ്‌നേഹിച്ചവരോട്, തിരിച്ചു സ്‌നേഹം മാത്രമേ തരാനുള്ളൂ… ഇനിയും പ്രാര്‍ഥനയും കരുതലും കൂടെ വേണം.’

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!