‘ തനിക്കു ജനിക്കുന്നത് ആൺകുഞ്ഞ് തന്നെയായിരിക്കും..’ വെളിപ്പെടുത്തലുമായി ചിരഞ്‍ജീവി സർജയുടെ സഹോദരൻ

 

മേഘ്ന രാജ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്ന വാർത്ത വളരെയധികം സന്തോഷത്തോടെ ആരാധകരും സുഹ‍ൃത്തുക്കളും ഏറ്റുവാങ്ങിയത്. ചിരഞ്‍ജീവിയുടെ മരണം ഉള്‍ക്കൊള്ളാൻ ഇനിയും കുടുംബത്തിന് കഴിഞ്ഞില്ലെങ്കിലും കുഞ്ഞിന്റെ ജനനം എല്ലാവർക്കും ഒരു സന്തോഷം പകരുന്നതാണ്. എന്നാൽ പിറക്കാൻ പോകുന്നത് ആൺകുഞ്ഞ് ആണെന്നും തന്നെ പോലെ അവൻ കുസൃതി കാട്ടുമെന്നും സഹോദരൻ പറഞ്ഞിരുന്നതായി ധ്രുവ് സർജ പറയുകയാണ്.

“ചേട്ടൻ അച്ഛനാകാൻ ഒരുങ്ങുകയാണ്. മകനാണെങ്കിൽ അവന് ചേട്ടന്റെ സ്വഭാവം ആയിരിക്കുമല്ലോ എന്ന് ഒരിക്കൽ ചോദിച്ചിരുന്നു. കാരണം സ്കൂൾ കാലഘട്ടങ്ങളിൽ ചേട്ടന്റെ കുസൃതികാരണം ടീച്ചർമാർക്ക് പരാതി പറയാനേ നേരമുണ്ടായിരുന്നുള്ളൂ. ഇത് മനസിൽ വച്ചാണ് കുഞ്ഞിന്റെ കാര്യം ഞാൻ ചോദിച്ചതും. തനിക്കു ജനിക്കുന്നത് ആൺകുഞ്ഞ് തന്നെയായിരിക്കുമെന്നും അവനും ഇതുപോലെ കുസൃതി കാട്ടുമെന്നുമായിരുന്നു മറുപടിയായി ചേട്ടൻ പറഞ്ഞത്“ ധ്രുവ് പറഞ്ഞു. ജൂനിയർ ചിരു ജനിച്ചതിന്റെ സന്തോഷം പങ്കുവച്ച് സംസാരിക്കുന്നതിനിടെയാണ് ധ്രുവ് ഇക്കാര്യം പറഞ്ഞത്.

“ആരോഗ്യമുള്ള ഒരു ആൺകുഞ്ഞിനെ ഞങ്ങളുടെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞാൻ അതീവ സന്തുഷ്ടനാണ്.മേഘ്നയും കുഞ്ഞും സുഖമായി ഇരിക്കുന്നു. ഇതിന് ഞാൻ ഹനുമാൻ പ്രഭുവിന് നന്ദി പറയുന്നു. കുഞ്ഞിനെ കയ്യിലെടുത്ത് നിൽക്കുമ്പോൾ ചിരു കൂടെ ഉള്ളതുപോലെ തോന്നുന്നു. അത് വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത അനുഭവമാണ്“ധ്രുവ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!