പ്രശസ്ത നർത്തകിയും നടിയുമായ ആശാ ശരത്തിന്റെ ഗ്ലോബൽ ഓൺലൈൻ പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ സംരംഭത്തിന് ഉദ്ഘാടനം നിർവഹിച്ചിരിക്കുന്നത്.
ഗ്ലോബൽ ഓൺലൈൻ പ്ലാറ്റ്ഫോം എന്ന ആശയത്തിലൂടെ ലോകത്തിന്റെ വിവിധ ഭാഗത്തുള്ള കുട്ടികളുടെയും ആളുകളുടെയും നൃത്തം, സംഗീതം തുടങ്ങിയുള്ള വിവിധ കലാവാസനകൾ ഓൺലൈൻ ക്ലാസുകളിലൂടെ പഠിപ്പിക്കലും, ട്രെയിൻ ചെയ്യിക്കലും, പരിപോഷിപ്പിക്കലും ആണ് ലക്ഷ്യമിട്ടിരിക്കുന്നത്.