സുരേഷ് ഗോപി ചിത്രം ‘കാവൽ’ ഷൂട്ടിംഗ് ആരംഭിച്ചു

 

മലയാളികളുടെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായെത്തുന്ന കാവൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് കൊല്ലംകോട് ആരംഭിച്ചിരിക്കുന്നു. കസബക്ക് ശേഷം നിതിൻ രഞ്ജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ്‌വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് നിർമ്മിക്കുന്നത്.

സുരേഷ് ഗോപി തന്നെയാണ് ചിത്രീകരണം ആരംഭിച്ച വിവരം ഫേസ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!