‘എന്റെ പ്രോസസ്സ് എപ്പോഴും തലകീഴായി ആണ്. എല്ലായ്പ്പോഴും അങ്ങനെയാണ്, സിനിമകളിലും, എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും; അന്ന ബെൻ

 

മലയാളത്തിൽ പുതുമുഖനടിമാരിൽ ഏറെ പ്രതീക്ഷ നൽകുന്ന അഭിനേത്രിയാണ് അന്ന ബെൻ. എന്നാൽ ഇപ്പോളിതാ തൻറെ ആദ്യചിത്രമായ കുമ്പളങ്ങി നൈറ്റ്സിൽ എത്തുമ്പോൾ ഭയപ്പെട്ടിരുന്നില്ല എന്ന് അന്ന ബെൻ പറയുകയാണ്.

‘വ്യക്തിപരമായി, ഏതുകാര്യം ചെയ്യുമ്പോഴും കുറേ ചിന്തിക്കുകയും ഭയപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള ആളല്ല ഞാൻ. അങ്ങനെയാണെങ്കിൽ, ഞാനൊരിക്കലും കുമ്പളങ്ങി നൈറ്റ്സ് ഓഡിഷനിൽ എത്തുമായിരുന്നില്ല. അത് എൻറെ താൽപ്പര്യത്തോടെ നടന്നതാണ്. ശരിക്കും ഞാൻ ഭയപ്പെടാൻ തുടങ്ങിയത് സിനിമ പുറത്തിറങ്ങിയ ശേഷമാണ്. എന്റെ പ്രോസസ്സ് എപ്പോഴും തലകീഴായി ആണ്. എല്ലായ്പ്പോഴും അങ്ങനെയാണ്, സിനിമകളിലും, എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും. അതിനാൽ എൻറെ കാര്യങ്ങൾ നന്നായി നടക്കുന്നു’. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് അന്ന ബെൻ മനസ്സ് തുറന്നിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!