ഇളയദളപതിയുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ച

 

ചെന്നൈ: ഇളയദളപതിയുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയാക്കുന്നതിനിടെ ഫാൻസ് അസോസിയേഷൻ പ്രതിനിധികളുമായി നടൻ വിജയ് കൂടിക്കാഴ്ച നടത്താൻ ഒരുങ്ങുന്നു. ചെന്നൈയിലെ വസതിയിലാണ് യോഗം നടത്തുന്നത്. രാഷ്ട്രീയ പ്രവേശനം നടത്തണമെന്ന ആവശ്യം ആരാധക കൂട്ടായ്മ ശക്തമാക്കിയതിനിടയിലാണ് കൂടിക്കാഴ്ച നടത്താൻ തിരുമാനിക്കുകയുണ്ടായത്. വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് ആരാധക സംഘടന ആവർത്തിച്ച് ആവശ്യപ്പെടുകയാണ്.

2021 ൽ മത്സരിക്കണമെന്നാണ് വിജയ് മക്കൾ ഇയക്കത്തിന്‍റെ അഭ്യര്‍ത്ഥന ഉള്ളത്. യോഗത്തിൽ വിജയ്‍യോട് സംഘടന ആവശ്യം ഉന്നയിക്കുകയാണ്. അതിനിടെ, വിജയ് വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തമിഴ്നാട്ടിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. 2021 ലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന് വിശേഷിപ്പിച്ചാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജയലളിതക്കും കരുണാനിധിക്കും ഒപ്പം വിജയ്‍യുടെ ചിത്രവും ഉള്‍പ്പെടുത്തിയാണ് പോസ്റ്ററുകള്‍ എത്തിയിരിക്കുന്നത്. വിജയ് മക്കൾ ഇയക്കമാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!