‘മനസ്സ് വെച്ചാല്‍ പല തര്‍ക്കങ്ങളു നമുക്ക് ഒഴിവാക്കാം…’ സന്തോഷ് പണ്ഡിറ്റ്

 

സിനിമാ പ്രവർത്തകനും നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് കുറിപ്പുമായി എത്തിയിരിക്കുന്നു. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ചർച്ചയ്ക്ക് വഴി തെളിച്ചിരിക്കുന്നത്. മനസ്സ് വെച്ചാല്‍ പല തര്‍ക്കങ്ങളും നമുക്ക് ഒഴിവാക്കാമെന്നാണ് താരം കുറിപ്പിലൂടെ പറയുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം ;

പണ്ഡിറ്റിന്‌ടെ വചനങ്ങളും ബോധോദയങ്ങളും,മനസ്സ് വെച്ചാല്‍ പല തര്‍ക്കങ്ങളും (രാഷ്ട്രിയം,മതം,സിനിമ,etc)നമുക്ക് ഒഴിവാക്കാം,മനുഷ്യമനസ്സുകളെ അകറ്റുകയാണ് വാദപ്രതിവാദങ്ങള്‍ ഒട്ടുമിക്കപോഴും ചെയ്യുക.വിവരമുള്ളവര്‍ വാദിക്കുക തനിക്കു നിശ്ചയമുള്ള സത്യത്തിന്റെ ബലത്തിലായിരിക്കും,പക്ഷെ വിവരം കെട്ടവര്‍ യുക്തിരഹിതവും വികലവുമായ സ്വാഭിപ്രായം സ്ഥാപിക്കാനാകും ശ്രമിക്കുക..തര്‍ക്കം കൊണ്ടോ വാദപ്രതിവാദം കൊണ്ടോ മത്സരിച്ചു ആരുമായും മാനസികമായ് അകലരുതേ.അത് പിന്നെ ഒരിക്കലും ശരിയാക്കുവാ9 പറ്റാതാകും.കാലില്‍ നിന്നും മുള്ളു കളഞ്ഞാല്‍ നടക്കാന്‍ നല്ല സുഖമായിരിക്കും.മനസ്സില്‍ നിന്നും അഹങ്കാരം കളഞ്ഞാല്‍ ജീവിതം നല്ല സുഖമായിത്തീരും.നമ്മുടെ selfishness ആകും ഭൂരിഭാഗം പ്രശ്‌നങ്ങളുടേയും മൂല കാരണം.നടക്കുമ്പോള്‍ ഒരു കാല്‍ മുന്നിലും ഒരു കാല്‍ പിന്നാലും ആയിരിക്കും.എന്നാല്‍ മുന്നില്‍ വയ്ക്കുന്ന കാലിന് അഭിമാനമോ പിന്നില്‍ വയ്ക്കുന്ന കാലിന് അപമാനമോ ഉണ്ടാവുന്നില്ല.കാരണം അതിനറിയാം ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കയാണെന്ന്.അടുത്ത നിമിഷത്തില്‍ മുന്നിലേതു പിന്നിലും പിന്നിലേതു മുന്നിലും ആവും.മാറുന്ന ഈ അവസ്ഥയെ ജീവിതം എന്നു പറയുന്നു.ജീവിതത്തില്‍ ആരെ നമുക്കു ലഭിക്കും?അതു സമയമാണ് പറയുന്നത്.ജീവിതത്തില്‍ താങ്കള്‍ ആരുമായി ചേരും?അത് നമ്മുടെ ഹൃദയമാണ് തീരുമാനിക്കുന്നത്.എന്നാല്‍ ജീവിതത്തില്‍ നിങ്ങള്‍ ആരുടെയെല്ലാം ഹൃദയത്തിലുണ്ടായിരിക്കും?ഇതു നമ്മുടെ വ്യവഹാരമാണ് (പെരുമാറ്റം,സംസ്‌കാരം) നിശ്ചയിക്കുന്നത്.(വാല് കഷ്ണം..തല്ലിപ്പഴുപ്പിച്ചാല്‍ മധുരം ഉണ്ടാവില്ല ഒന്നിനും…)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!