രാഷ്ട്രീയത്തിലേക്ക് ഉടന്‍ ഇല്ലെന്ന് നടന്‍ വിജയ്

 

ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഉടന്‍ ഇല്ലെന്ന് നടന്‍ വിജയ്. തിടുക്കപ്പെട്ട് പാർട്ടി പ്രഖ്യാപനമല്ല വേണ്ടതെന്നും ആദ്യം ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണമെന്ന് ആരാധക സംഘടനയോട് വിജയ് പറയുകയുണ്ടായി. സന്നദ്ധസഹായങ്ങൾ വർധിപ്പിക്കണമെന്ന് ആരാധക സംഘടനയോട് വിജയ് നിര്‍ദ്ദേശിക്കുകയുണ്ടായി. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങണമെന്ന് നിർദേശം നൽകിയിരിക്കുന്നത്.

രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയാക്കുന്നതിനിടെ ഫാൻസ് അസോസിയേഷൻ പ്രതിനിധികളുമായി നടൻ വിജയ് കൂടിക്കാഴ്ച നടത്തുകയുണ്ടായി. ചെന്നൈയിലെ വസതിയിലായിരുന്നു യോഗം നടത്തിയത്. വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് ആവശ്യം ആരാധക സംഘടന ആവർത്തിച്ചു പറഞ്ഞു. 2021 ൽ മത്സരിക്കണമെന്നായിരുന്നു വിജയ് മക്കൾ ഇയക്കത്തിന്‍റെ അഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍, ജനങ്ങൾക്കിടയിൽ ആദ്യം ഇറങ്ങി പ്രവർത്തിക്കുകയാണ് വേണ്ടതെന്ന് വിജയ് യോഗത്തിൽ പറഞ്ഞു. വിജയ് മക്കൾ ഇയത്തിന്റെ പ്രവർത്തനം വിപുലമാക്കണമെന്ന് വിജയ് നിര്‍ദ്ദേശിക്കുകയുണ്ടായി. പ്രത്യേക കർമ്മ പദ്ധതികൾ തകാറാക്കാനും നിർദ്ദേശം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!