ഇല്ലാത്ത പ്രസ്താവനകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും; കനി

 

തന്റെ പേരും പറഞ്ഞ് ഇല്ലാത്ത പ്രസ്താവനകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കനി കുസൃതി ആരോപിക്കുന്നു. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കനി കുസൃതിയുടെ ഫേസ്ബുക്ക് പോസ്റ്റ്;

സംവരണത്തെ എതിർത്തും സാമ്പത്തിക അടിസ്ഥാനത്തിൽ ഭരണഘടനാപരമായ സംവരണ തത്വത്തെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണത്തെ ഞാൻ അനുകൂലിക്കുകയും ചെയ്യുന്നു എന്ന തരത്തിൽ ഒരു വ്യാജ സ്റ്റെറ്റ്മെന്റ് എന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായ് സുഹ്യത്തുകൾ ശ്രദ്ധയിൽപ്പെടുത്തി. ആ വ്യാജ സ്റ്റേറ്റ്മെന്റിൽ എന്റെ വിദ്യാഭ്യാസം സംബന്ധിച്ച് എഴുതിയിരിക്കുന്നതെല്ലാം തന്നെ വസ്തുതാ വിരുദ്ധമാണ്. എന്റെ നിലപാടുകൾക്ക് വിരുദ്ധമായ് എന്റെ പേരിൽ ഇത്തരം പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!