ആഷിക് അബുവിൻ്റെ ‘നാരദനി’ൽ ടൊവീനോ നായകൻ

 

ആഷിക് അബു സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ‘നാരദൻ’ എന്ന ചിത്രത്തിൽ ടൊവീനോ നയിക്കാനായി എത്തുന്നത്. ഉണ്ണി. ആര്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിൽ അന്ന ബെന്നും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് നിര്‍മ്മാണം ചെയുന്നത്. മായാനദിക്കും വൈറസിനും ശേഷം ടൊവിനോ തോമസ് നായകനായി ആഷിഖ് അബു ചിത്രവുമാണ് ‘നാരദന്‍’.

കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍, കപ്പേള എന്നീ സിനിമകള്‍ക്ക് ശേഷം അന്ന ബെന്‍ നായികയുടെ റോളിലുമെത്തുകയാണ് ഈ ചിത്രത്തിൽ. അടുത്തവർഷം ഏപ്രിലിൽ ചിത്രം എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. ജാഫര്‍ സാദിഖ് ആണ് ക്യാമറ. സൈജു ശ്രീധരന്‍ എഡിറ്റിംഗും ശേഖര്‍ മേനോന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഗോകുല്‍ ദാസ് ആര്‍ട്ട്. മാഷര്‍ ഹംസയാണ് കോസ്റ്റിയൂംസ്. റോണക്‌സ് സേവ്യര്‍ മേക്കപ്പും ബെന്നി കട്ടപ്പന പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. ഒപിഎം ഡ്രീം മില്‍ ആണ് ബാനര്‍.

അഞ്ച് സുന്ദരികൾ എന്ന ആന്തോളജി ചിത്രത്തിന് ശേഷം മലയാളത്തിൽ ഒരുങ്ങുന്ന ചിത്രമാണ് പെണ്ണും ചെറുക്കനും. ഈ ആന്തോളജി ചിത്രത്തിലെ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിനായി രചന നിര്‍വ്വഹിച്ചിരിക്കുന്നതും ഉണ്ണി ആറാണ്. ബിഗ് ബി രണ്ടാം ഭാഗം ബിലാലിന്റെ തിരക്കഥയും ഉണ്ണി.ആര്‍ ആണ്. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം പ്രതി പൂവന്‍ കോഴിക്ക് ശേഷം ഉണ്ണി.ആര്‍ രചന നിര്‍വഹിക്കുന്ന ചിത്രമാണ് നാരദന്‍.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!