ബം​ഗാളി നടൻ സൗമിത്ര ചാറ്റർജിയുടെ ആരോ​ഗ്യനില ഗുരുതരം

 

കൊൽക്കത്ത: കൊറോണ വൈറസ് രോഗ ബാധയെ തുടർന്നുണ്ടായ സങ്കീർണ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ബം​ഗാളി നടൻ സൗമിത്ര ചാറ്റർജിയുടെ ആരോ​ഗ്യനില ഗുരുതരം. മരുന്നുകളോട് പ്രതികരിക്കാതെ വന്നതോടെയാണ് ആ​രോ​ഗ്യനില മോശമായിരിക്കുന്നത്. നിലവിൽ‌‍ അവയവങ്ങൾ നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയുകയും രക്തത്തിലെ യൂറിയയുടെയും പറയുകയുണ്ടായി.

‘ചാറ്റർജിയുടെ ബോധം 72 മണിക്കൂർ മുമ്പുള്ളതിനേക്കാൾ അല്പം കുറവാണ്. അത് ഏത് വഴികളിലേക്കാണ് പോകുന്നതെന്ന് കൃത്യമായി അറിയാൻ സാധിക്കുന്നില്ല. കോവിഡ് എൻ‌സെഫലോപ്പതി (തലച്ചോറിന് നാശം സംഭവിക്കുന്ന അവസ്ഥ, ഇതോടെ ഓർമ തകരാറുണ്ടാകും. സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ ബുദ്ധിമുട്ടുണ്ടാകും) വർധിക്കുകയാണെന്ന അനുമാനത്തിലെത്തി.

‘അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ നിലയും രക്തസമ്മർദ്ദവും നന്നായി പോകുന്നുണ്ടെങ്കിലും ഇപ്പോഴും കടുത്ത ആശങ്കയിലാണ്. പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറഞ്ഞു. അതിനുള്ള കാരണം കണ്ടെത്താനുള്ള നീക്കത്തിലാണ്. ‍ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്’- ആശുപത്രി അധികൃതർ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!