‘ചിരി’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

 

സുഹൃത്തിന്റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്‌നക്കാരനായ സഹപാഠി എത്തുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളെ കുറിച്ചുള്ള ചിരി സിനിമ ട്രെയിലര്‍ പുറത്ത് എത്തിയിരിക്കുന്നു. മലയാളത്തിലെ പ്രിയ സംവിധായകരായ സിദ്ധിക്, ലാല്‍ജോസ്, ആഷിക് അബു, അരുണ്‍ ഗോപി, ഒമര്‍ ലുലു തങ്ങളുടെ ഫേസ്ബുക് പേജിലൂടെ ചിരിയുടെ ട്രയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഡ്രീം ബോക്‌സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ മുരളി ഹരിതം,ഹരീഷ് കൃഷ്ണ നിര്‍മ്മിച്ച് ജോസഫ് പി കൃഷ്ണ കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ദേവദാസാണ്.

ഷൈന്‍ ടൊം ചാക്കോയുടെ അനുജന്‍ ജോ ജോണ്‍ ചാക്കോ, അനീഷ് ഗോപാല്‍, കെവിന്‍ എന്നിവര്‍ പ്രധാന കഥാപത്രങ്ങളായെത്തുന്ന ഈ ചിത്രത്തില്‍ ശ്രീജിത്ത് രവി,സുനില്‍ സുഗദ,ഹരികൃഷ്ണന്‍ ,രാജേഷ് പറവൂര്‍,വിശാല്‍, ഹരീഷ് പേങ്ങ,മേഘ,ജയശ്രീ,സനൂജ,അനുപ്രഭ,ഷൈനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ്.

ഛായാഗ്രഹണം: ജിന്‍സ് വില്‍സണ്‍, എഡിറ്റര്‍:സൂരജ് ഇ.എസ്,ഗാനങ്ങള്‍:വിനായക് ശശികുമാര്‍,സന്തോഷ് വര്‍മ്മ,സംഗീതം:ജാസി ഗിഫ്റ്റ്,പ്രിന്‍സ് ജോര്‍ജ്ജ്, കാസ്റ്റിംഗ് ഡയറക്ടര്‍: അബു വളയംക്കുളം, സംഘട്ടനം : അഷറഫ് ഗുരുക്കള്‍, പശ്ചത്തലസംഗീതം:4 മ്യൂസിക്ക്, കല സംവിധാനം: കോയാസ് വസ്ത്രലാങ്കാരം: ഷാജി ചാലക്കുടി , മേയ്ക്കപ്പ്: റഷീദ് അഹമ്മദ്,പ്രൊഡക്ഷന്‍ കണ്‍ട്രൊളര്‍: ജവേദ് ചെമ്പ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍: വിജിത് , പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സുഹൈല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!