‘ഫീലിങ്​ ഫൻറാസ്​റ്റിക്​’ ; ഹോളിവുഡിലെ ‘റോബോട്ട്​ അസാസിൻ’ അർണോൾഡ് ഹൃദയ ശസ്​ത്രക്രിയക്ക്​ വിധേയനായി

 

ലോസ്​ ആഞ്ചലസ്​: ഹോളിവുഡിലെ ‘റോബോട്ട്​ അസാസിൻ’ എന്നറിയപ്പെടുന്ന പ്രശസ്​ത നടൻ അർണോൾഡ്​ ഷ്വാർസനെഗർ ഹൃദയ ശസ്​ത്രക്രിയക്ക്​ വിധേയനായിരിക്കുന്നു. ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം തന്നെ ലോകത്തെ അറിയിക്കുകയായിരുന്നു ഉണ്ടായത്.

‘ഫീലിങ്​ ഫൻറാസ്​റ്റിക്​’ എന്നായിരുന്നു ശസ്​ത്രക്രിയക്കുശേഷമുള്ള അദ്ദേഹത്തി​െൻറ പ്രതികരണം രേഖപ്പെടുത്തിയത്. ലോകത്തെ സിനിമാപ്രേമികൾ അദ്ദേഹത്തി​െൻറ പോസ്​റ്റിൽ സ്​നേഹം അറിയിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. താൻ പൂർണ ആരോഗ്യവാനായിത്തന്നെ ഇരികുന്നുവെന്നും അദ്ദേഹം ​േപാസ്​റ്റിൽ പറയുകയാണ്.

ട്വിറ്ററിലും ഇൻസ്​റ്റാഗ്രാമിലും പോസ്​റ്റ്​ ചെയ്​ത ​ആശുത്രിയിൽനിന്നുള്ള ത​െൻറ ചിത്രത്തോടു കൂടിയ കുറിപ്പ്​ വൈറലാവുകയാണ്​ ഇപ്പോൾ. ആദ്യമായിട്ടല്ല അർണോൾഡ്​ ഹൃദയ ശസ്​ത്രക്രിയക്ക്​ വിധേയനാകുന്നത്​. 2018ലും അതിനുമുമ്പ്​ 1997ലും അദ്ദേഹം ഹൃദയ സംബന്ധമായ പ്രശ്​നങ്ങൾക്ക്​ ചികിത്സ തേടുകയും ശസ്​ത്രക്രിയകൾക്ക്​ വിധേയനാവുകയും ചെയ്​തിരുന്നു.

കാലിഫോർണിയയുടെ മുൻ റിപ്പബ്ലിക്കൻ ഗവർണർകൂടിയായ ഇൗ 73 കാരൻ ഹോളിവുഡ്​ സിനിമാ പ്രേമികളുടെ സ്വന്തം റോബോട്ട്​ മനുഷ്യനായാണ്​ അറിയപ്പെടുന്നത്​. ‘അദ്ദേഹം ഞങ്ങൾക്ക്​ റോബോട്ട്​ മനുഷ്യനാണ്​, പക്ഷേ ജീവിതത്തിൽ അദ്ദേഹം ഞങ്ങളുടെ കൂടെയുള്ള ഒരു സാധാരണ മനുഷ്യൻ മാത്രമാണ്. അതുകൊണ്ട്​ അദ്ദേഹത്തിനുവേണ്ടി പ്രാർഥിക്കൂ…’ പോസ്​റ്റിന്​ കീഴിൽ ഒരു ആരാധകൻ കമൻറ്​ ചെയ്​തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!