ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ സന്തോഷം ആരാധകരുമായി പങ്കുവച്ച് ടോവി..!

 

ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ സന്തോഷം ആരാധകരുമായി പങ്കുവച്ച് നടന്‍ ടൊവീനോ തോമസും ഭാര്യ ലിഡിയയും എത്തിയിരിക്കുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം കേക്ക് മുറിക്കുന്നതിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ ടൊവീനോ ആരാധകർക്ക് മുന്നിൽ പങ്കുവച്ചിരിക്കുന്നത്.

2014ലായിരുന്നു ടൊവീനോയുടെയും ലിഡിയയുടെയും വിവാഹം നടക്കുന്നത്. രണ്ട് മക്കളാണ് ദമ്പതികള്‍ക്ക്. ഇസ എന്നുപേരായ മൂത്ത മകളും തഹാന്‍ എന്നു പേരിട്ടിരിക്കുന്ന മകനും. ഇക്കഴിഞ്ഞ ജൂണ്‍ ആറിനാണ് തഹാന്‍ ജനിച്ചത്. കുട്ടിയുടെ മാമോദിസ ചടങ്ങിന്‍റെ ചിത്രങ്ങളും വീഡിയോയുമൊക്കെ ആരാധകര്‍ ഇരുകൈയും നീട്ടി ഏറ്റുവാങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!