ആരാധകരെ എപ്പോഴും ചേർത്ത് നിർത്തുന്ന വിജയ് എളിമയോടുള്ള പെരുമാറ്റം കൊണ്ടും എന്നും ശ്രദ്ധ നേടുന്ന നടനാണ്. ഇപ്പോഴിതാ വിജയ് എന്ന വ്യക്തിയെ കുറിച്ച് മനസ്സ് തുറക്കുകയാണ് പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു. അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിലാണ് ദളപതി വിജയ് എന്ന മനുഷ്യന്റെ ഗുണങ്ങളെ കുറിച്ച് ജി മാരിമുത്തു വെളിപ്പെടുത്തിയിരിക്കുന്നത്.
വിജയ് വളരെ ക്ളീനും ഡെഡിക്കേറ്റഡും ആയ നടനാണ്. ഒരിക്കലും അദ്ദേഹത്തെ ടെൻഷനടിച്ച് കണ്ടിട്ടില്ല. എന്നും ഷൂട്ടിംഗ് ലൊക്കേഷനിൽ എല്ലാം വളരെ മികച്ച ഡിസിപ്ലിൻ കാത്തുസൂക്ഷിക്കുന്ന വ്യക്തികൂടിയാണ്. അദ്ദേഹം ഒരിക്കലും ഗോസിപ്പ് അടിക്കാറില്ല. മറ്റുള്ളവരോട് അത്ര മര്യാദയാണ് അദ്ദേഹം കാണിക്കുന്നത്.