മ​ല​യാ​ള​ത്തി​ന്‍റെ അ​ന​ശ്വ​ര ന​ട​ന്‍ പ്രേം ​ന​സീ​റി​ന് ജ​ന്മ​നാ​ടാ​യ ചി​റ​യി​ന്‍​കീ​ഴി​ല്‍ സ്മാ​ര​ക​മൊ​രു​ങ്ങു​ന്നു

 

തി​രു​വ​ന​ന്ത​പു​രം : മ​ല​യാ​ള​ത്തി​ന്‍റെ അ​ന​ശ്വ​ര ന​ട​ന്‍ പ്രേം ​ന​സീ​റി​ന് ജ​ന്മ​നാ​ടാ​യ ചി​റ​യി​ന്‍​കീ​ഴി​ല്‍ സ്മാ​ര​ക​മൊ​രു​ങ്ങു​ന്നു. 15000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​ത്തി​ല്‍ മി​നി തി​യേ​റ്റ​ര്‍ ഉ​ള്‍​പ്പെ​ടെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ സ്മാ​ര​ക​മാ​ണ് നിർമിക്കാൻ ഒരുങ്ങുന്നത്. സാം​സ്‌​കാ​രി​ക വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ ചി​റ​യി​ന്‍​കീ​ഴി​ലെ ശാ​ര്‍​ക്ക​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് സ്മാ​ര​കത്തിന്റെ നിർമാണം.

അ​തു​ല്യ ക​ലാ​കാ​ര​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി സ്മാ​ര​കം വേ​ണ​മെ​ന്ന മ​ല​യാ​ളി​ക​ളു​ടെ ആഗ്രഹമാണ് സാധ്യമാകുന്നത്. മ​ന്ദി​ര​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നാളെ നി​ര്‍​വ​ഹിക്കുന്നതാണ് . മൂ​ന്ന് നി​ല​ക​ളി​ലാ​യി നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ല്‍ മ്യൂ​സി​യം, ഓ​പ്പ​ണ്‍ എ​യ​ര്‍ തീ​യേ​റ്റ​ര്‍, സ്റ്റേ​ജ്, ലൈ​ബ്ര​റി, ക​ഫെ​റ്റീ​രി​യ, ബോ​ര്‍​ഡ്‌ റൂ​മു​ക​ള്‍ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കുന്നതാണ്. ആ​വ​ശ്യ​ത്തി​ന് പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​വു​മു​ണ്ടാ​യി​രി​ക്കും. നാ​ല് കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​യു​ടെ ചെ​ല​വ് വഹിക്കുന്നത് .

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!