‘തുടർച്ചയായി ചെയ്തു കൊണ്ടിരുന്ന അണുകാവ്യരചന ഞാൻ ഈ വിജയദശമി നാളിൽ നിർത്തുന്നു… സംവിധായകൻ

 

കേരള പൊലീസ് ആക്ടില്‍ ഭേദഗതി വരുത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് താന്‍ കാവ്യരചന നിര്‍ത്തുകയാണെന്ന് ചലച്ചിത്ര സംവിധായകനും വ്യവസായിയുമായ സോഹന്‍ റോയ് അറിയിക്കുകയുണ്ടായി. കുറിപ്പ് വായിക്കം

സോഹന്‍ റോയ്‍യുടെ ഫേസ്ബുക്ക് കുറിപ്പ്

വരാൻ പോകുന്ന സോഷ്യൽ മീഡിയ നിയമത്തിൽ പ്രതിഷേധിച്ച്, വർത്തമാനകാല സാമൂഹികരാഷ്ട്രീയ വിഷയങ്ങളെ ആസ്പദമാക്കി കഴിഞ്ഞ മൂന്നുവർഷമായി ദിവസേനയെന്നോണം തുടർച്ചയായി ചെയ്തു കൊണ്ടിരുന്ന അണുകാവ്യരചന ഞാൻ ഈ വിജയദശമി നാളിൽ നിർത്തുന്നു. നിയമത്തിന്‍റെ വാൾ പിന്നിലുയരുമ്പോൾ ആനുകാലിക വിഷയങ്ങളിൽ പ്രതികരിച്ചെഴുതുന്ന അണുകവിതകൾ വളച്ചൊടിയ്ക്കപ്പെട്ട് അഞ്ചു വർഷം വരെ തടവു കിട്ടാം എന്നുള്ളതു കൊണ്ടും രണ്ടായിരത്തോളം കുടുംബങ്ങളുടെ പ്രതീക്ഷയായ സ്ഥാപനത്തിന്‍റെ ഉത്തരവാദിത്തമുള്ളതുകൊണ്ടും ഇതെന്‍റെ അവസാന അണുകാവ്യ പ്രതികരണം.

നിയമക്കുരുതി

കയ്യാമമിട്ടെന്‍റെ കണ്ണുകൾ കെട്ടി നീ
കണ്ഠക്കുരുക്കിട്ടു മൗനിയായ് മാറ്റുമ്പോൾ
കത്തിപ്പടരാത്ത തൂലികവർഗ്ഗത്തിന്‍റെ
കല്ലറക്കെട്ടിൽ തീരട്ടണുകാവ്യവും ….

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!