ഭാവി വരാനുമൊത്തുള്ള ഫോട്ടോയുമായി കാജല്‍….!

 

ഭാവി വരൻ ഗൗതം കിച്‍ലുവിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നടി കാജല്‍ അഗര്‍വാള്‍ ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നു. വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് വരനൊപ്പമുള്ള ചിത്രം കാജല്‍ പങ്കുവെച്ചിരിക്കുന്നത്. 30ന് ആണ് താരത്തിന്റെ വിവാഹം. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ചതാണ് വിവാഹം. കാജലിന്റെ ബാച്ചിലര്‍ പാര്‍ട്ടിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ ഏറെ തരംഗമായിരുന്നു. ഇപ്പോള്‍ ഗൗതം കിച്‍ലുവിനൊപ്പമുള്ള കാജലിന്റെ ഫോട്ടോയും ആരാധകര്‍ ഇരുകൈയും നീട്ടി ഏറ്റെടുത്തിരിക്കുകയാണ്.

ഗൗതം കിച്‍ലുവിന്റെ ഫോട്ടോയ്‍ക്ക് കാജല്‍ എഴുതിയ കമന്റ് ആണ് ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. കാജലിന്റെയും തന്റെയും ഫോട്ടോയായിരുന്നു ഗൗതം കിച്‍ലു ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ തന്നെ ഒരു ഡിസൈൻ എലമെന്റ് ഉണ്ടല്ലോ എന്നായിരുന്നു കാജലിന്റെ കമന്റ്. നടിയുടെ കമന്റ് ആരാധകരും ഏറ്റെടുത്തു. മുംബൈയിലായിരിക്കും വിവാഹം നടക്കുകയെന്നും നടി അറിയിക്കുകയുണ്ടായി. അടുത്ത കുടുംബാംഗങ്ങള്‍ മാത്രമായിരിക്കും വിവാഹത്തിന് ഉണ്ടാകുക.

ഇപ്പോഴത്തെ സാഹചര്യത്തില്‍ അങ്ങനെ മാത്രമേ വിവാഹം നടത്താനാകു. മഹാമാരി കരിനിഴല്‍ വീഴ്‍ത്തുന്നുണ്ടെങ്കിലും ഒന്നിച്ച് ഒരു ജീവിതം തുടങ്ങാനാകുന്നതിന്റെ സന്തോഷത്തിലാണ് ഉള്ളത്. എല്ലാവരുടെയും സ്‍നേഹത്തിന് നന്ദി. ഞങ്ങള്‍ക്ക് എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം. എല്ലാവരും നല്‍കുന്ന പിന്തുണയ്‍ക്ക് നന്ദി പറയുന്നതായും കാജല്‍ അഗര്‍വാള്‍ അറിയിക്കുകയുണ്ടായി. കഴിഞ്ഞ മാസമായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം.

ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് 2004ല്‍ കാജല്‍ വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് തെന്നിന്ത്യയില്‍ വിജയനായികയായി മാറുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!