‘ഐശ്വര്യ ലക്ഷ്മി നല്ല നായികയാണ്. പക്ഷേ പലപ്പോഴും ജാഡയുടെ അതിപ്രസരം കല്ലുകടിയായി തോന്നിയിട്ടുണ്ട്… കുറിപ്പ് വായിക്കാം

 

സിനിമ ലോകത്തെ താരജാഡകളെ കുറിച്ച് ഒരു യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാക്കുന്നത്. ഷൈനി ജോൺ എന്ന സിനിമാസ്വാദകയാണ് സിനിമാപ്രേമികളുടെ കൂട്ടായ്മയായ മൂവി സ്ട്രീറ്റ്സിൽ തൻ്റെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം;-

ഇവിടെ പറയുന്നത് സെലിബ്രിറ്റി ആയിക്കഴിഞ്ഞാൽ അനുഭവപ്പെടുന്ന ഒരു ജാഡ അഭിനയത്തിൽ പ്രതിഫലിക്കുന്നത് അലോസരപ്പെടുത്താറുണ്ടോ / അങ്ങനെ തോന്നിയിട്ടുണ്ടോ എന്നാണ്. ‘ഞാനൊരു വലിയ സംഭവമാണേ’ എന്ന ഒരു ഭാവം അതാണ് ഞാൻ ഉദ്ദേശിച്ച ജാഡ. ഈ ഭാവം പ്രകടിപ്പിക്കുന്നത് കൊണ്ട് ഈ താരങ്ങളുടെ അഭിനയം സ്വാഭാവികമല്ലാതാകുന്നു. നമിതയുടെ ആദ്യ ചിത്രം പുതിയ തീരങ്ങളിൽ ആ ജാഡ തോന്നിയിട്ടില്ല. എന്നാൽ പിന്നീട് വന്ന പല ചിത്രങ്ങളിലും കഥാപാത്രമാകുമ്പോഴും ഇറിറ്റേറ്റ് ചെയ്യുന്ന ഒരു ജാഡ പ്രസരിക്കുന്നത് മടുപ്പിച്ചിട്ടുണ്ട്.

പ്രത്യേകിച്ച് ഓർമ്മയുണ്ടോ ഈ മുഖം. കഴിവുണ്ടെങ്കിലും സ്ക്രീനിൽ കഥാപാത്രത്തെയും വ്യക്തിയെയും രണ്ടായി തന്നെ നിർത്താനേ ഈ പ്രതിഭാസം ഉപകാരപ്പെടുന്നുള്ളു. സഹിക്കാൻ പറ്റാത്തതായി തോന്നുന്ന ജാഡ മഡോണയുടേതാണ്. കഥാപാത്രമായി മാറാൻ പോലും ആ നടിയ്ക്ക് കഴിയുന്നില്ലെന്ന് തോന്നാറുണ്ട്. വൈറസിലെ പ്രകടനമൊക്കെ ഓവറായിരുന്നു. ഐശ്വര്യ ലക്ഷ്മി നല്ല നായികയാണ്. പക്ഷേ പലപ്പോഴും ജാഡയുടെ അതിപ്രസരം കല്ലുകടിയായി തോന്നിയിട്ടുണ്ട്.

ഇറ്റാലിയൻ ഷോപ്പിൽ പോപ് ഗാനം മാത്രം കേട്ട് അവിടുത്തെ ലഡ്ഡു മാത്രം കഴിക്കുന്ന അനൂപ് മേനോൻ്റെ കഥാപാത്രങ്ങളിൽ പോലും ഒരു ജാഡ ടച്ച് ഉണ്ട്. പക്ഷേ ആൾ ജാഡ മറന്ന് അഭിനയിക്കാൻ തുടങ്ങിയാൽ അത് ഏറ്റവും നന്നാവാറുണ്ടെന്ന് സമ്മതിക്കുന്നു. മുരളി ഗോപിയുടെ അഭിനയത്തെയും ജാഡ കാർന്നു തിന്നിട്ടുണ്ട്. എന്നാൽ മുൻകാല നായികമാരുടെയോ നായകൻമാരുടെയോ അഭിനയത്തിൽ ജാഡ ഒരു വില്ലനായി തോന്നിയിട്ടില്ല. വ്യക്തി ജീവിതത്തിൽ ഒന്നാന്തരം ജാഡ എന്ന് പേരു കേൾപ്പിച്ച താരങ്ങൾ പോലും കഥാപാത്രം എത്ര സിമ്പിൾ ആകുന്നോ ആ ലെവലിൽ ഇഴുകിച്ചേരുന്നത് കാണാം.

സ്വന്തം വ്യക്തിത്വത്തിലെ മാനറിസങ്ങൾ ഒരു തരി പോലും കലർത്താതെയാണ് മുൻകാല താരങ്ങൾ അഭിനയിച്ചിരുന്നത്. അവരുടെ കഥാപാത്രങ്ങളുടെ തന്മയി ഭാവം കഥാപാത്രമായി ഇഴുകി ചേർന്നതു കൊണ്ട് ഉണ്ടാകുന്നതാണ്. സംവിധായകൻ ആവശ്യപ്പെടുന്നതു പോലെ അഭിനയിച്ചു എന്ന് ചിന്തിച്ചാലും എന്തോ ഈ താരങ്ങൾ ജാഡ മാറ്റി വെച്ച് സ്വാഭാവികമായി ആ കഥാപാത്രങ്ങൾ ആയി മാറിയെങ്കിൽ – എന്ന് ആഗ്രഹിക്കാറുണ്ട്. ഇതെനിക്ക് തോന്നുന്ന പ്രശ്നം മാത്രമാണോ എന്നറിയില്ല. എന്താണ് അഭിപ്രായം? താരങ്ങളുടെ വ്യക്തിജീവിതവുമായി പോസ്റ്റിന് ഒരു ബന്ധവും ഇല്ല.’

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!