നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട ഒരു ഗായികയുടെ കഥ ‘കറുത്ത ഭൂമി’… ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസ്

 

കറുപ്പ് നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട ഒരു ഗായികയുടെ കഥ സിനിമയായി ഒരുക്കുന്നു. ‘കറുത്ത ഭൂമി’ എന്നാണ് ചലച്ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ഉള്ളം’ എന്ന വെബ് സീരിസിന് ശേഷം ആയില്യന്‍ കരുണാകരന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

99 കെ തിയേറ്റേഴ്‌സിന്റെ ബാനറില്‍ വൈശാഖ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മിടുക്കി എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട രമ്യ സര്‍വദാ ദാസ് ആണ് നായികയായി എത്തുന്നത്. ഒരു ഗായികയുടെ ജീവിതത്തില്‍ നടക്കുന്ന വൈകാരിക സംഘര്‍ഷങ്ങളും അതിജീവനത്തിനായുള്ള അവളുടെ പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!