‘തിരമാലി’ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ്…

 

ബിപിന്‍ ജോര്‍ജ്, ധര്‍മജന്‍, ജോണി ആന്റണി, അന്ന രേഷ്മ രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ രാജീവ് ഷെട്ടി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘തിരമാലി’. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നു. മുഴുനീള കോമഡി എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ നേപ്പാളില്‍ തുടങ്ങും. സേവ്യര്‍ അലക്സും രാജീവ് ഷെട്ടിയും ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്.കെ. ലോറന്‍സാണ് തിരിമാലി നിര്‍മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!