മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അനീഷ് ജി. മേനോന് പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരിക്കുന്നത്.
”വീണ്ടും അളിയന്റെ കൂടെ.. ലവ് യൂ ലാലേട്ട” എന്ന ക്യാപ്ഷനോടെയാണ് അനീഷ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ അളിയന്റെ വേഷത്തിലാണ് അനീഷ് ജി. മേനോന് എത്തുകയുണ്ടായത്. അളിയനും അളിയനും കൂടുതല്‍ ചെറുപ്പമായിട്ടുണ്ടെന്നാണ് പലരുടെയും പ്രതികരണം അറിയിച്ചിരിക്കുന്നത്.