100 കോടിയുടെ വീട് സ്വന്തമാക്കി ബോളിവുഡ് താരം

 

ഏകദേശം 100 കോടി വിലവരുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍ ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നു. മുംബൈയില്‍ കടലിനോട് ചേര്‍ന്നുള്ള രണ്ട് വീടുകളാണ് താരം വാങ്ങിയിരിക്കുന്നത്. ഡ്യുപ്ലക്‌സ് പെന്റ്ഹൗസ് ആണ് ഒന്ന്. ഒറ്റനിലയിലുള്ള വീടാണ് മറ്റൊരെണ്ണം.

ഈ അപ്പാര്‍ട്ട്‌മെന്റുകള്‍ ഈ ആഴ്ച ആദ്യമാണ് കരാര്‍ എഴുത്തുകയുണ്ടായത്. അറബി കടലിനെ അഭിമുഖമാക്കിയുള്ളതാണ് വീട്. 38000 സ്‌ക്വയര്‍ ഫീറ്റുള്ള അപ്പാര്‍ട്ട്‌മെന്റില്‍ 6500 സ്‌ക്വയര്‍ ഫീറ്റ് ടെറസ് ഉണ്ടെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 10 പാര്‍കിങ് സ്‌പോര്‍ടുകളും കുടുംബത്തിന് ലഭിക്കും. ജുഹു- വെര്‍സോവ ലിങ്ക് റോഡിലാണ് വീടുകള്‍ ഉള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!